Quantcast

സനാതന ധർമത്തെ ചൊല്ലി വിവാദം; ശ്രീനാരായണ ഗുരുവിനെ ജാതിയുടെ ചട്ടക്കൂടിൽ ഒതുക്കുന്നുവെന്ന് മുഖ്യമന്ത്രി

പശുവിനും , ബ്രാഹ്മണനും സുഖം ഉണ്ടാവണമെന്ന പഴയ കാഴ്ച്ചപാട് ഇന്നും മാറിയിട്ടില്ലെന്നും ശിവഗിരി തീർഥാടന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-01-01 07:56:02.0

Published:

31 Dec 2024 11:07 AM GMT

Pinarayi vijayan_sivagiri
X

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതനധർമ്മത്തിന്റെ ചട്ടകൂട്ടിലാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അവഹേളനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യം വെക്കുന്നത്. പശുവിനും , ബ്രാഹ്മണനും സുഖം ഉണ്ടാവണമെന്ന പഴയ കാഴ്ച്ചപാട് ഇന്നും മാറിയിട്ടില്ലെന്നും ശിവഗിരി തീർഥാടന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സനാതന ധർമം ഉൻമൂലനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് ബിജെപി നേതാവ് വി.മുരളീധരൻ പ്രതികരിച്ചു. സനാതന ധർമ്മ പ്രകാരം ഏതിലും എന്തിലും ദൈവം ഉണ്ടെന്നാണ്, അതിനാൽ ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണാമെന്നും വെള്ളാപ്പള്ളി നടേശനും പറഞ്ഞു.

സനാതനധർമത്തിൻ്റെ വക്തവായി ശ്രീനാരായണ ഗുരുവിനെ മാറ്റാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുരുവിനെ ജാതിയുടെ കള്ളിയിൽ ഒതുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാത്തിനേയും ദൈവമായി കാണുന്ന സനാതന ധർമത്തെ വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

ജാതി വിവേചനത്തിനെതിരെ പോരാടിയ ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സനാതന ഹിന്ദുത്വം എന്നതിലൂടെ രാജാധിപത്യ ഹിന്ദുത്വമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമർശനം ബി.ജെ.പിയെ ചൊടിപ്പിച്ചു. ജനുവരി 5 നാണ് ശിവഗിരി തീർത്ഥാടന സമ്മേളനം സമാപിക്കുക.

TAGS :

Next Story