കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്
തടവുചാടിയ ജാഹിർ ഹുസൈന്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പ്രതിക്കായി അതിര്‍ത്തിയിലടക്കം തിരച്ചില്‍ വ്യാപകമാക്കി.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. തടവുചാടിയ ജാഹിർ ഹുസൈന്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പ്രതിക്കായി അതിര്‍ത്തിയിലടക്കം തിരച്ചില്‍ വ്യാപകമാക്കി.
ഇന്നലെ രാവിലെ എട്ടരയോടെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനായ ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അമലിനെ സസ്പെൻഡ് ചെയ്തിരുന്നു. തടവുകാര്‍ക്കൊപ്പം മതിയായ ഗാര്‍ഡുകളില്ലാതിരുന്നതും വീഴ്ചയെന്നാണ് കണ്ടെത്തല്‍. ജയിൽ വളപ്പിലെ അലക്കു പുരയ്ക്ക് ചുറ്റുമതിൽ ഇല്ലാത്തതും പ്രശ്നമായി.
അതുസംബന്ധിച്ച് വകുപ്പുതല അന്വേഷണവും ജയിൽ വകുപ്പ് നടത്തുന്നുണ്ട്. വിവിധ പോലീസ് സ്റ്റേഷനില്‍ ഇയാളെ പറ്റിയുള്ള വിവരം കൈമാറിയതിനു പുറമെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. കളിയിക്കാവിളയിലേക്കുള്ള ബസ്സിൽ കയറിയെന്ന നിഗമനത്തില്‍ അവിടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതും.
Adjust Story Font
16