Quantcast

വയനാട് പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ സഹകരണവകുപ്പ്

ബാങ്കിലെ വായ്പ ക്രമക്കേടുകൾ, ആസ്തി ബാധ്യതകൾ, പൊതുഫണ്ട് ചെലവഴിക്കൽ എന്നീ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക.

MediaOne Logo

Web Desk

  • Published:

    2 Jun 2023 11:21 AM GMT

pulpally bank scam
X

തിരുവനന്തപുരം : വയനാട് പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് സഹകരണവകുപ്പ് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സഹകരണനിയമം വകുപ്പ് 66/ 1 പ്രകാരമാണ് ഉത്തരവ്. മന്ത്രിയുടെ നിർദേശപ്രകാരം സഹകരണസംഘം രജിസ്ട്രാറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് പ്രകാരം സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി അയ്യപ്പൻ നായരാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.

അസിറ്റന്റ് രജിസ്ട്രാർ അരുൺ, വി സജികുമാർ, രാജാറാം, ജ്യോതിഷ്കുമാർ, പി ബപീഷ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. അടിയന്തരമായി അന്വേഷണറിപ്പോർട്ട് സമർപ്പിക്കണമെന്നും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാങ്കിലെ വായ്പ ക്രമക്കേടുകൾ, ആസ്തി ബാധ്യതകൾ, പൊതുഫണ്ട് ചെലവഴിക്കൽ എന്നീ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക.

ഇതിനിടെ വായ്പാ തട്ടിപ്പു കേസിൽ ബാങ്കിന്റെ മുൻ ഭരണ സമിതി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് രാജിയിൽ എബ്രഹാം വ്യക്തമാക്കി. നിരപരാധിത്വം തെളിയുന്നത് വരെ പാർട്ടി പദവികളിൽ നിന്ന് മാറിനിൽക്കുകയാണെന്നും എബ്രഹാം പറഞ്ഞു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി.

TAGS :

Next Story