Quantcast

തിയറ്ററില്‍ കാല്‍ വഴുതിവീണ് കോഴിക്കോട് കോറണേഷന്‍ തിയറ്റര്‍ ഉടമ കെ.ഒ ജോസഫ് മരിച്ചു

തലയടിച്ചു വീണ ജോസഫിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൂടി സംഭവിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    31 Jan 2024 6:12 AM GMT

k o joseph
X

കെ.ഒ ജോസഫ്

കോഴിക്കോട്: സിനിമ ആസ്വാദകരുടെ ഇടയിൽ അഭിലാഷ് കുഞ്ഞേട്ടൻ എന്നറിയപ്പെട്ടിരുന്ന മുക്കം കിഴുക്കാരകാട്ട, കെ.ഒ ജോസഫ് അന്തരിച്ചു . കോഴിക്കോട് കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയറ്ററുകളുടെ ഉടമയാണ് ജോസഫ് . ചലച്ചിത്ര പ്രവർത്തകർ വിഭാവനം ചെയ്യുന്ന ദൃശ്യ ശ്രവ്യ സാങ്കേതിക മികവ് പ്രേക്ഷരിൽ എത്തിക്കാൻ തിയറ്റുകൾ ആധുനികവത്കരിക്കുന്നതിലും തിയറ്ററുകളിൽ പ്രേക്ഷക സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിലും ജോസഫ് എന്നും മുന്‍കയ്യെടുത്തിരുന്നു.

ഇന്നലെ രാത്രി 9 മണിയോടെ മലപ്പുറം ചങ്ങരംകുളത്ത് നിര്‍മാണത്തിലിരിക്കുന്ന സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള തിയറ്ററില്‍ എത്തിയപ്പോഴാണ് വഴുതിവീണ് അപകടം സംഭവിക്കുന്നത് . തലയടിച്ചു വീണ ജോസഫിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൂടി സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു.മൃതദേഹം ഉച്ചക്ക് ശേഷം മുക്കത്ത് എത്തിക്കും.

TAGS :

Next Story