Quantcast

ബി ടെക് പരീക്ഷ എഴുതാനായില്ല; ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടാതെ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ് പരീക്ഷയെഴുതാനാകാതെ കുരുക്കിലായത്.

MediaOne Logo

Web Desk

  • Published:

    15 July 2021 2:07 AM GMT

ബി ടെക് പരീക്ഷ എഴുതാനായില്ല; ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
X

സംസ്ഥാനത്ത് ലാറ്ററൽ എൻട്രിയിലൂടെ ബി ടെക് പ്രവേശനം നേടിയ ഡിപ്ലോമ ബിരുദധാരികളുടെ തുടർപഠനം പ്രതിസന്ധിയിൽ. പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടാതെ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ് പരീക്ഷയെഴുതാനാകാതെ കുരുക്കിലായത്. കോളജുകൾ നിയമവിരുദ്ധമായാണ് പ്രവേശനം നൽകിയതെന്നാണ് സാങ്കേതിക സർവകലാശാലയുടെ നിലപാട്.

അറുപത് ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ പാസായവർക്ക് ബി ടെക് മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാനാകും. ഇതിനായി പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ് പ്രകാരം സീറ്റ് നൽകണമെന്നാണ് സാങ്കേതിക സർവകലാശാലയുടെ ചട്ടം. എന്നാൽ ഇത് ലംഘിച്ച് സംസ്ഥാനത്തെ 23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾ 235 വിദ്യാർഥികൾക്ക് പ്രവേശനം നൽകി. എന്നാൽ, റാങ്ക് പട്ടികയിൽ ഉള്ളവർക്ക് മാത്രം പരീക്ഷ എഴുതാൻ അനുമതി നൽകിയാൽ മതിയെന്ന് സർവകലാശാല അറിയിച്ചതോടെയാണ് ഈ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായത്.

വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചെങ്കിലും ചട്ടം ലംഘിച്ചതിനാൽ തിരിച്ചടിയായിരുന്നു ഫലം. ഇനി ഇവർക്ക് പരീക്ഷ എഴുതണമെങ്കിൽ സർക്കാർ ഇടപെടലിലൂടെ മാത്രമേ സാധിക്കൂ. കോളജുകൾ വരുത്തിയ വീഴ്ച മൂലം ഒരുവർഷത്തെ പഠനം വെറുതെയാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ വിദ്യാർഥികൾ.

TAGS :

Next Story