തെലങ്കാനയിൽ അട്ടിമറി നീക്കം; ബിജെപിയിലേക്ക് മാറാൻ നിർബന്ധിക്കുന്നുവെന്ന് എംഎൽഎമാർ
ബിജെപി ബന്ധമുള്ള നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം. ബിജെപിയിലേക്ക് മാറാൻ നിർബന്ധിക്കുന്നെന്ന് ആരോപിച്ച് നാല് ടിആർഎസ് എംഎൽഎമാർ രംഗത്തെത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സൈബരാബാദ് പൊലീസ് മൊയ്നാബാദിലെ അസീസ് നഗറിൽ തന്തൂർ എംഎൽഎ രോഹിത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൌസിൽ പരിശോധന നടത്തി.
ബിജെപി ബന്ധമുള്ള നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇവരിൽ നിന്ന് വൻ തോതിൽ പണവും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബരാബാദ് കമ്മീഷണർ വ്യക്തമാക്കി.
Next Story
Adjust Story Font
16