Quantcast

തിരുവനന്തപുരത്ത് 18 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

വിജയകാന്ത്, സുമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    30 Dec 2024 1:53 PM GMT

തിരുവനന്തപുരത്ത് 18 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ 18 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വിജയകാന്ത്, സുമ എന്നിവരെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണ് വിജയകാന്ത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കിടപ്പുമുറിയിൽ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇന്ന് ഉച്ചയോടുകൂടിയായിരുന്നു ദമ്പതികളെ പൊലീസ് പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.



TAGS :

Next Story