ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസ്; എം.കെ മുനീർ എംഎൽഎക്ക് കോടതി ശിക്ഷ വിധിച്ചു
ഒരു മാസത്തിനകം 2 കോടി 60 ലക്ഷം രൂപ മടക്കി നല്കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം

കോഴിക്കോട്: ഇന്ത്യാവിഷനായി കടം വാങ്ങിയ കേസിൽ എം കെ മുനീറിന് ശിക്ഷ വിധിച്ച് കോടതി. ഒരു മാസത്തിനകം 2 കോടി 60 ലക്ഷം രൂപ മടക്കി നല്കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് ഡയറ്കടറായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖിയും കേസില്‍ പ്രതിയാണ്. കോഴിക്കോട് സ്വദേശി മുനീർ അഹമ്മദില്‍ 1 കോടി 34 ലക്ഷം വാങ്ങിയ ശേഷം നല്കിയ ചെക്ക് മടങ്ങിയതാണ് കേസ്. അപ്പീല്‍ നല്കുമെന്ന് എം കെ മുനീർ അറിയിച്ചു.
Next Story
Adjust Story Font
16