ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞു
ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ സിവിക് ചന്ദ്രന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു
കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാകോടതി. പൊലീസ് റിപ്പോർട്ട് ഇതുവരെ കോടതിയിൽ ഹാജറാക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് തടഞ്ഞത്. ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ സിവിക് ചന്ദ്രന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
20 ദിവസം മുൻപ് നല്കിയ പരാതിയിൽ കേസ്സെടുത്തിട്ടും മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതുവരെ പൊലീസ് സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് അതിവീതയോടൊപ്പം നിൽക്കുന്ന ഐക്യദാർഢ്യ സമിതിയുടെ ആരോപണം. അതിജീവിതയുടെ പരാതിയിൽ പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചു.
2020ൽ പീഡിപ്പിച്ചു എന്നാണ് സിവികിനെതിരായ പരാതി. അതേസമയം ആദ്യത്തെ കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിനെതിരെ പരാതിക്കാരി ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
Adjust Story Font
16