Quantcast

ഇ- മെയിലിലും ഫോണിലും കോടതി സമൻസ്; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

സമൻസുകൾ അയക്കാൻ ഇ- മെയിൽ അടക്കമുള്ള ഇലക്ട്രോണിക് സംവിധാനവും ഉപയോഗിക്കാമെന്നാണ് നിയമഭേദഗതി.

MediaOne Logo

Web Desk

  • Updated:

    2023-11-19 10:37:14.0

Published:

19 Nov 2023 4:39 AM GMT

ഇ- മെയിലിലും ഫോണിലും കോടതി സമൻസ്; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ
X

തിരുവനന്തപുരം: കോടതി സമൻസുകൾ എത്തിക്കാൻ നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ. ഇലക്ട്രോണിക് മാധ്യമം വഴി സമൻസ് അയക്കാനുള്ള നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. ഭേദഗതി വരുത്തിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.

ക്രിമിനൽ നടപടിച്ചട്ടം 62, 91 വകുപ്പുകളിൽ ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് ഈ വർഷം ഏപ്രിലിൽ മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ വിജ്ഞാപനം വഴി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ വകുപ്പുകൾ പ്രകാരം പൊലീസ് ഉദ്യോഗസ്ഥർ കോടതി നിയോഗിക്കുന്ന ജീവനക്കാർ എന്നിവർ മുഖാന്തരം നേരിട്ടോ രജിസ്റ്റേഡ് തപാൽ വഴിയോ ആണ് സമൻസ് അയയ്ക്കുന്നത്. ഭേദഗതി വന്നതോടെ സമൻസ് ഇനി വ്യക്തിപരമായ സന്ദേശമായി ലഭിച്ച് തുടങ്ങും.

സാധ്യമെങ്കിൽ ഇ-മെയിൽ അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രതികൾക്കും സാക്ഷികൾക്കും സമൻസ് അയക്കാമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. പലപ്പോഴും സമൻസ് നൽകാൻ ഉദ്യോഗസ്ഥർ വരുമ്പോൾ അത് സ്വീകരിക്കേണ്ടവർ സ്ഥലത്തില്ലാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. ചില വിലാസങ്ങൾ തെറ്റായും നൽകാറുണ്ട്. രജിസ്റ്റേഡ് തപാൽ വഴി അയക്കുമ്പോൾ ചിലർ അത് സ്വീകരിക്കാതിരിക്കുന്ന പ്രവണതയും ഉണ്ടാകാറുണ്ട്. ഇത് കേസിന്റെ വിചാരണയെ ബാധിക്കുന്നതും പതിവാണ്. ഇത് കണക്കിലെടുത്താണ് ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

TAGS :

Next Story