Quantcast

പദ്ധതികൾ തടസപ്പെടുത്താൻ കോടതികൾക്കാവില്ല: കെ-റെയിൽ സർവേ തടഞ്ഞ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം

പദ്ധതികൾ തടസപ്പെടുത്താൻ കോടതികൾക്കാവില്ലെന്ന് ജസ്റ്റിസ് എം.ആർ ഷാ

MediaOne Logo

Web Desk

  • Updated:

    2022-03-28 13:46:33.0

Published:

28 March 2022 10:40 AM GMT

പദ്ധതികൾ തടസപ്പെടുത്താൻ കോടതികൾക്കാവില്ല: കെ-റെയിൽ സർവേ തടഞ്ഞ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമർശനം
X

കെ-റെയിൽ സർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് സുപ്രീം കോടതിയുടെ വിമർശനം. പദ്ധതികൾ തടസപ്പെടുത്താൻ കോടതികൾക്കാവില്ലെന്ന് ജസ്റ്റിസ് എം.ആർ ഷാ വ്യക്തമാക്കി. സിൽവർ ലൈൻ സർവേ ചോദ്യം ചെയ്ത ഹരജി തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ വിമർശനം.

അതേസമയം കെ റെയിലെന്ന് രേഖപ്പെടുത്തിയ കല്ലിടാൻ ഡിവിഷൻ ബഞ്ച് എപ്പോഴാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോ? റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ് എവിടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സർവെയുടെ കാര്യത്തിൽ എന്തിനാണ് മുൻധാരണയെന്ന് സുപ്രീംകോടതി ചോദിച്ചു. സർവേക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സർവേ ആൻഡ് ബോർഡ് ആക്ട് പ്രകാരവും സർക്കാരിന് സർവേ നടത്താൻ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിൻറെയും ഡിവിഷൻ ബെഞ്ചിൻറെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

TAGS :

Next Story