Quantcast

കോടതികൾ വിമർശിക്കേണ്ടത് കേന്ദ്രത്തെ, സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കും: എ.ഐ.ടി.യു.സി

ദേശീയ പണിമുടക്ക് നാളെയും ശക്തമായി തുടരുമെന്നുമന്നും എ.ഐ.ടി.യു.സി

MediaOne Logo

Web Desk

  • Updated:

    2022-03-28 10:03:25.0

Published:

28 March 2022 9:53 AM GMT

കോടതികൾ വിമർശിക്കേണ്ടത് കേന്ദ്രത്തെ, സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കും: എ.ഐ.ടി.യു.സി
X

പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ. കോടതികൾ വിമർശിക്കേണ്ടത് കേന്ദ്ര സർക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം 48 മണിക്കൂർ തൊഴിലാളി പണിമുടക്ക് രാജ്യത്ത് തുടരുകയാണ്.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കതിരായ ദേശീയ പണിമുടക്ക് നാളെയും ശക്തമായി തുടരുമെന്നുമന്നും ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം കൂട്ടായി ആലോചിക്കുമെന്നും എ.ഐ.ടി.യു.സി അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നതിനെതിരെ ഡയസ്‌നോൺ പ്രഖ്യാപിച്ച് ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് കോടതി നിർദേശിച്ചു.

പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഉത്തരവ്. പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിൽ പണിമുടക്ക് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് . ആശുപത്രി ആവശ്യങ്ങൾക്ക് എത്തിയവർക്കായി പ്രത്യേക വാഹനങ്ങൾ പൊലീസ് സജ്ജമാക്കിയിരുന്നു. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ച് നടത്തി.

അർധരാത്രി തുടങ്ങിയ പണിമുടക്ക് അക്ഷരാർഥത്തിൽ കേരളത്തെ നിശ്ചലമാക്കി. കെ.എസ്.ആർ.ടി.സി അത്യാവശ്യ സർവീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല. മെഡിക്കൽ കോളേജിലും ആർ.സി.സിയിലും പോകാൻ എത്തിയവർക്ക് പൊലീസ് യാത്രാ സൗകര്യം ഒരുക്കി. പൊതുഗതാഗതം നിലച്ചതോടെ വയനാട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാൻ തിരുവനന്തപുരത്ത് എത്തിയവർ മണിക്കൂറുകളോളം തമ്പാനൂരിൽ കുടുങ്ങി.

TAGS :

Next Story