Quantcast

സംസ്ഥാനത്ത് ഇന്ന് 2,193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രണ്ടു മാസത്തിനുശേഷമാണ് സംസ്ഥാനത്ത് കോവിഡ് കേസുകൾ 2,000 കടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-08 16:37:56.0

Published:

8 Jun 2022 3:43 PM GMT

സംസ്ഥാനത്ത് ഇന്ന് 2,193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് അഞ്ചുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്; 589 പേർ.

അതിനിടെ, സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇടവേളയ്ക്കു ശേഷമാണ് കോവിഡ് കേസുകൾ സംസ്ഥാനത്ത് 2,000 കടക്കുന്നത്. ഇന്നലെ 2,271 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് പ്രതിദിന രോഗികൾ രണ്ടായിരം കടക്കുന്നത് മാർച്ച് നാലിനാണ്. അന്ന് 2,190 പേർക്കായിരുന്നു രോഗബാധ.

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിലെ കോവിസ് കണക്കുകളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്.

നിലവിലെ രോഗവ്യാപനത്തിന് കാരണംഒമിക്രോണാണ്. സംസ്ഥാനത്ത് പുതിയ വകഭേദങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. ജനിതകശ്രേണീ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Summary: Daily Covid-19 cases in Kerala

TAGS :
Next Story