ഓക്സിജന്‍ ക്ഷാമം; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് അഡ്മിഷൻ നിർത്തി വെച്ചു
സെൻട്രലൈസ്ഡ് ഓക്‌സിജൻ വിതരണത്തിന് ആകെ 10 സിലിണ്ടറുകളാണ് ഉള്ളത്
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തി. ഓക്സിജൻ ക്ഷാമത്തെ തുടർന്നാണ് നിർത്തിവെച്ചത്.
സെൻട്രലൈസ്ഡ് ഓക്‌സിജൻ വിതരണത്തിന് ആകെ 10 സിലിണ്ടറുകളാണ് ഉള്ളത്. പലതും യഥാസമയം റീഫിൽ ചെയ്ത് ലഭിക്കുന്നില്ല. 30 സിലിണ്ടർ അധികമായി ലഭിച്ചാൽ പ്രതിസന്ധി പരിഹരിക്കാം. 68 ഓക്സിജൻ പോയിന്‍റുകളിൽ പകുതി മാത്രമാണ് ഉപയോഗിക്കാനാകുന്നത്. കൂടുതൽ സിലിണ്ടറുകൾ ലഭിക്കണമെന്ന് ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. 35 പേരാണ് ചികിത്സയിലുള്ളത്. കൂടുതൽ ലഭ്യത അനുസരിച്ച് 68 ഓക്സിജൻ പോയിന്‍റുകളും പൂർണ്ണ തോതിൽ ഉപയോഗിക്കാം.
പാലക്കാട്ടെ സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. പാലക്കാട് നഗരത്തിലെ പാലന ആശുപത്രിയിൽ ശേഷിക്കുന്നത് നാല് മണിക്കൂറിനുള്ള ഓക്സിജൻ മാത്രമാണ്. 60 രോഗികളാണ് ആശുപത്രിയിലുള്ളത്. ജില്ലയിലെ പി.കെ ദാസ് ആശുപത്രിയിൽ ഇന്നലെ ഓക്സിജൻ തിർന്നെങ്കിലും കലക്ടർ ഇടപെട്ട് ഓക്സിജൻ എത്തിച്ചു.
Adjust Story Font
16