Quantcast

സംസ്ഥാനത്തും കോവിഡ് ജാഗ്രതാ നിർദേശം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശം

MediaOne Logo

Web Desk

  • Published:

    22 Dec 2022 12:48 AM GMT

സംസ്ഥാനത്തും കോവിഡ് ജാഗ്രതാ നിർദേശം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തും കോവിഡ് ജാഗ്രത. കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് കോവിഡ് ജാഗ്രതാ നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെ ന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

രാജ്യത്ത് ഒമിക്രോൺ BF 7 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. ഡിസംബറിൽ ആകെ 1431 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. എന്നാൽ പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് യോഗം വിലയിരുത്തി. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

കരുതൽ കൈവിടരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. രോഗലക്ഷണമുള്ളവർ ഉറപ്പായും കോവിഡ് പരിശോധന നടത്തണം. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാൻ ജനിതക ശ്രേണീകരണം ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

TAGS :

Next Story