Quantcast

കോവിഡ്; എറണാകുളം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു

വിവാഹ ചടങ്ങുകൾക്ക് 30 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമാണ് പങ്കെടുക്കാൻ അനുമതി

MediaOne Logo

Web Desk

  • Updated:

    2021-04-25 15:25:04.0

Published:

25 April 2021 3:21 PM GMT

കോവിഡ്; എറണാകുളം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു
X

കോവിഡ് വ്യാപനം ശക്തമായതോടെ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളു. ഹോട്ടലുകൾ ബിവറേജസ് തുടങ്ങിയവയ്ക്ക് അഞ്ചുമണിക്ക് ശേഷം പാർസലുകൾ നൽകാം.

ജിമ്മുകൾ, തിയറ്ററുകളും, പാർക്കുകളും അടച്ചിടും. വിവാഹ ചടങ്ങുകൾക്ക് 30 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമാണ് പങ്കെടുക്കാൻ അനുമതി. തിങ്കളാഴ്ച മുതൽ നിയന്ത്രണം ആരംഭിക്കും. അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവർക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

TAGS :

Next Story