Quantcast

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിക്കാം; ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കണം

ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതിനിരക്കില്‍ പുതിയ ഇളവുകൾ; ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. ബി കാറ്റഗറിയിൽ ഓട്ടോറിക്ഷകൾ ഓടാം

MediaOne Logo

Web Desk

  • Updated:

    2021-06-29 15:49:26.0

Published:

29 Jun 2021 1:07 PM GMT

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം വീട്ടിലെത്തിക്കാം; ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കണം
X

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുവരാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മൃതശരീരം നിശ്ചിത സമയം വീട്ടിൽ വയ്ക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. മൃതശരീരം ഒരു മണിക്കൂർ വീട്ടിൽ വയ്ക്കാം. മതപരമായ ആചാരങ്ങൾ നിര്‍വഹിക്കാനും അനുമതിയുണ്ട്. എന്നാല്‍, പരിമിതമായ രീതിയിലുള്ള ആചാരങ്ങളേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്.

മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ലോൺ തിരിച്ചടവിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഇവർക്കെതിരായ ജപ്തിനടപടി നിർത്തിവയ്ക്കണം. രോഗികളുടെ ബന്ധുക്കളുടെ മാനസിക സംഘർഷം ലഘൂകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. സ്ഥാപനങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. ഓഫീസുകളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. അടഞ്ഞുകിടക്കുന്ന മുറികളിൽ രോഗവ്യാപനമുണ്ടാകും. എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങളിൽ തിരക്ക് അനുവദിക്കരുത്.

ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. എന്നാല്‍, ബി കാറ്റഗറിയിൽ ഓട്ടോറിക്ഷകൾ ഓടാം.

ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനിൽക്കുന്നു. മൂന്നാം വ്യാപനം പ്രതീക്ഷിക്കുന്നത് കൊണ്ട് അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൂടുതല്‍ ജാഗ്രത ആവശ്യമാണ്. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവർ ജാഗ്രത പാലിക്കണം. ഇക്കാര്യത്തിൽ വാർഡുതല സമിതി ജാഗ്രത പുലർത്തണം. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവരെ നിർബന്ധിത ക്വാറന്റൈന് വിധേയമാക്കും.

ഇതിനകം 40 ശതമാനം പേർക്ക് ആദ്യ ഡോസും 12 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിന്‍ നല്‍കിയിട്ടുണ്ട്. ടൂറിസം മേഖലയിലെ 18 -45 വയസ് വരെയുള്ളവരെ മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തും.

ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതിനിരക്കില്‍ പുതിയ ഇളവുകൾ. വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് നല്‍കും. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനം ഇളവ്. വൈദ്യുതി ചാർജ് അടക്കാൻ മൂന്ന് പലിശ രഹിത തവണകൾ. പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതിയും നല്‍കും.

TAGS :

Next Story