സംസ്ഥാനത്ത് ആശങ്ക ഒഴിയാതെ കോവിഡ്: പ്രതിദിന കേസുകള്‍ ആറ് ദിവസത്തിന് ശേഷം 30,000ന് മുകളില്‍, മരണം 22,000 കടന്നു
തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷം
സംസ്ഥാനത്ത് ആശങ്കയൊഴിയാതെ കോവിഡ്. പ്രതിദിന കേസുകള്‍ ആറ് ദിവസത്തിന് ശേഷം വീണ്ടും മുപ്പതിനായിരത്തിന് മുകളിലെത്തി. മരണ സംഖ്യ 22,000 കടന്നു. കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാർഥികൾക്ക് വാക്സിനേഷനായി സൌകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഓണത്തിന് ശേഷം ആരോഗ്യ വകുപ്പ് ആശങ്കപ്പെട്ട രീതിയില്‍ തീവ്ര രോഗവ്യാപനമില്ലെങ്കിലും കോവിഡ് ആശങ്ക ഒഴിഞ്ഞിട്ടില്ല. ഈ മാസം രണ്ടിന് ശേഷം രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് താഴെയെത്തിയിരുന്നു. എന്നാല്‍ ആറ് ദിവസത്തിന് ശേഷം വീണ്ടും 30,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന് തന്നെ തുടരുകയാണ്. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രോഗവ്യാപനം രൂക്ഷം. ഇന്നലെ 181 പേരുടെ മരണം കൂടി സ്ഥിരികരിച്ചതോടെ ആകെ മരണം 22,000 കടന്നു.
അതേസമയം ജനസംഖ്യയുടെ 77 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 29.47 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളജ് തുറക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ വാക്സിനേഷന് സൌകര്യമൊരുക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.
Adjust Story Font
16