സംസ്ഥാനത്തെ ആശങ്കയിലാക്കി കോവിഡ് മരണ നിരക്ക്; അഞ്ച് ദിവസത്തിനിടെ 904 മരണം
വാക്സിനേഷൻ വേഗത്തിലാക്കി മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാണ് സർക്കാരിന്റെ ശ്രമം.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുമ്പോഴും മരണസംഖ്യ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ 209 പേരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തിനിടെ മാത്രം സ്ഥിരീകരിച്ചത് 904 പേരുടെ മരണമാണ്. അതേസമയം വാക്സിനേഷൻ വേഗത്തിലാക്കി മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാണ് സർക്കാരിന്റെ ശ്രമം.
കോവിഡ് രണ്ടാം തരംഗത്തിൽ വ്യാപനം നിയന്ത്രിക്കാനും മരണം പിടിച്ചു നിർത്താനുമുള്ള കഠിനശ്രമത്തിലാണ് സംസ്ഥാനം. ലോക്ക് ഡൗൺ കർശനമാക്കിയതോടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും മരണ നിരക്ക് ഉയർന്ന് തന്നെയാണ്. ഇന്നലെ 209 പേരുടെ മരണം സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മരണസംഖ്യ 200ന് മുകളിലെത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്ഥിരീകരിച്ചത് 904 മരണം. ഇതോടെ ആകെ മരണം 9719 ആയി.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈയോടെ മൂന്നാം തരംഗമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. അത് കണക്കിലെടുത്ത് വാക്സിനേഷൻ വേഗത്തിലാക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ഇന്നലെ 50,000 ഡോസ് കൊവാക്സിൻ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഈ മാസം 38 ലക്ഷം വാക്സിൻ ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രതീക്ഷ.
Adjust Story Font
16