കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു; ടി.പി.ആർ 38ന് താഴെ
നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും പ്രധാനമായും ചർച്ചയാകുക.
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. ഏറെ നാളുകൾക്ക് ശേഷം ടി.പി.ആർ 38ന് താഴെയെത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. രോഗവ്യാപനത്തിന് തെല്ലൊരു ശമനമുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 37.23 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നലെ രോഗമുക്തി നേടി.
നിലവിലെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുനന്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. നിയന്ത്രണങ്ങൾ എത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകണം എന്നത് തന്നെയാകും പ്രധാനമായും ചർച്ചയാകുക. കൂടുതൽ ജില്ലകളിൽ നിയന്ത്രണം വേണമോയെന്ന കാര്യം പരിശോധിക്കും. തിരുവനന്തപുരം ഉൾപ്പടെ സി കാറ്റഗറിയിലുള്ള മിക്ക ജില്ലകളിലും രോഗവ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഈ ജില്ലകളിൽ ഇളവ് നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി എന്നാണ് സർക്കാരിന്റെ നിഗമനം, അതിനാൽ ഈ രീതി തുടരാനാണ് സാധ്യത. സി ക്യാറ്റഗറി ജില്ലകളിലെ തിയറ്ററുകൾക്ക് ഇളവ് നൽകുന്ന കാര്യവും ചർച്ചയാകും. ഞായറാഴ്ച ലോക്ക്ഡൗൺ ഈ ആഴ്ച കൂടി തുടരും. അടുത്ത അവലോകനയോഗത്തിലാകും ഇതിലെ മാറ്റം സംബന്ധിച്ച കാര്യം തീരുമാനിക്കുക.
Adjust Story Font
16