തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ്
ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗം കണ്ടെത്തിയ രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫീഹൗസിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും പരിശോധന നടത്തിയത്. അണുനശീകരണത്തിന്റെ ഭാഗമായി കോഫീഹൗസ് അടച്ചു.
തൃശൂര്‍ ജില്ലയില്‍ ഇന്നലെ 1486 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ അടക്കം വിവിധ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയവയാണ് കോവിഡ് കേസുകള്‍ ഗണ്യമായ തോതില്‍ കുറയാത്ത മറ്റു ജില്ലകള്‍.
Adjust Story Font
16