Quantcast

കോവിഡ് വ്യാപനം; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ വീണ്ടും ഉയർന്നിരുന്നു

MediaOne Logo

Web Desk

  • Published:

    3 Jun 2022 12:23 PM GMT

കോവിഡ് വ്യാപനം; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്
X

ഡൽഹി: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് കത്തയച്ചത്. കോവിഡ് പ്രതിരോധം ശക്തമാക്കാനാണ് കത്തിൽ നിർദേശിക്കുന്നത്.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ വീണ്ടും ഉയർന്നിരുന്നു. തുടർച്ചയായി രണ്ട് ദിവസവും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏകദേശം രണ്ടരമാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ആയിരംകടക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ.

അതേസമയം, സംസ്ഥാനത്ത് രോഗികളുടെ എണ്ണം ആയിരംകടന്ന സാഹചര്യം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. മാർച്ച് അവസാനത്തോടെ കേരളത്തിലെ കോവിഡ് കേസുകളിൽ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് പ്രതിദിന കോവിഡ് കേസുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തിവെച്ചിരുന്നു.

TAGS :

Next Story