Quantcast

കേരളത്തിലെ കോവിഡ് വ്യാപനം; തമിഴ്‌നാട്-കർണാടക അതിർത്തികളിൽ കർശന പരിശോധന

കേരളത്തിൽനിന്ന് കോയമ്പത്തൂർ വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്നുമുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്

MediaOne Logo

Web Desk

  • Updated:

    2021-08-02 06:50:01.0

Published:

2 Aug 2021 5:01 AM GMT

കേരളത്തിലെ കോവിഡ് വ്യാപനം; തമിഴ്‌നാട്-കർണാടക അതിർത്തികളിൽ കർശന പരിശോധന
X

കേരളത്തിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്-കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കി. നേരത്തെ കേരളത്തിൽനിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും കർണാടക കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ തമിഴ്‌നാടും പരിശോധന കർക്കശമാക്കിയിരിക്കുകയാണ്.

അതിർത്തിയിൽ വ്യാഴാഴ്ച മുതൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും കോയമ്പത്തൂർ ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിൽനിന്ന് കോയമ്പത്തൂർ വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്നുമുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടത്. വാളയാറിൽ പൊലീസിന്റെ ഇ-പാസ് പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തമിഴ്‌നാട് ആരോഗ്യ വകുപ്പും അതിർത്തി ചെക്ക്‌പോസ്റ്റിൽ ഉടൻ പരിശോധന ആരംഭിക്കുമെന്നാണ് അറിയുന്നത്.

അതേസമയം, അതിർത്തിപ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ തലപ്പാടി വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽനിന്ന് നഗരത്തിലേക്ക് കർണാടക ബസ് സർവീസ് ഉണ്ടാകും. ആർടിപിസിആർ പരിശോധനയ്ക്കുശേഷം മാത്രമാകും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടുന്നത്. ഇതിനായി അതിർത്തിയിൽ കർണാടക പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story