Quantcast

നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു; നൂറിലധികം പേര്‍ക്ക് രോഗബാധ

സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി

MediaOne Logo

Web Desk

  • Published:

    27 Aug 2021 1:18 PM GMT

നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു;  നൂറിലധികം പേര്‍ക്ക് രോഗബാധ
X

നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികം പേർക്ക് കോവിഡ്. ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ കത്ത് നല്‍കിയത്.

ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ആശങ്കയിലാണെന്നും രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ കത്തില്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ടാഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ രോഗവ്യാപനം രൂക്ഷമായത്.

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം, നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണം. ബന്ധുവീടുകളിൽ സന്ദർശനം ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story