Quantcast

ഒമിക്രോണ്‍ ജെഎന്‍1; ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്,ജനുവരി വരെ രോഗവ്യാപനം തുടരുമെന്ന് വിദഗ്ധർ

ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്

MediaOne Logo

Web Desk

  • Updated:

    2023-12-18 03:15:33.0

Published:

18 Dec 2023 1:15 AM GMT

omicron J N 1
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ജെ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്.

ദിവസേന പതിനായിരത്തിലധികം പേർ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ശനിയാഴ്ച മാത്രം 199 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാലു മരണവും കോവിഡ് മൂലം ആണെന്ന് കണ്ടെത്തി. കോവിഡ് ഉപവകഭേദം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടൊപ്പമാണ് ഇപ്പോൾ കോവിഡ് വ്യാപനവും. പ്രതിദിനം പത്തിൽ താഴെ മാത്രം കോവിഡ് സ്ഥിരീകരിച്ച സ്ഥാനത്തുനിന്ന് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം നൂറു കടന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 199 പേർക്ക്. 1,523 ആക്ടീവ് കേസുകളുമുണ്ട്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിനിടെ കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അസുഖബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.



TAGS :

Next Story