തൃശൂർ പൊലീസ് അക്കാദമിയിലെ 30 പൊലീസുകാർക്ക് കോവിഡ്; പരിശീലനം ഒരാഴ്ചത്തേക്ക് നിർത്തിവച്ചു
1,270 പേർക്കാണ് ഇന്നലെ രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ആണ്
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1,270 പേർക്കാണ് ഇന്നലെ രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ആണ്. ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടു. തൃശൂർ പൊലീസ് അക്കാദമിയിലെ 30 പൊലീസുകാർക്ക് രോഗം സ്ഥിരികരിച്ചു. ഇതോടെ അക്കാദമിയിലെ പരിശീലനം ഒരാഴ്ചത്തേക്ക് നിർത്തി വെച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Next Story
Adjust Story Font
16