Quantcast

സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 34,199 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 125 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്

MediaOne Logo

Web Desk

  • Published:

    19 Jan 2022 12:44 PM GMT

സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 34,199 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17
X

തിരുവനന്തപുരം: കേരളത്തിൽ 34,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6203 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,68,383 കോവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 85 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 125 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,195 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 596 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 283 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8193 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1206, കൊല്ലം 463, പത്തനംതിട്ട 510, ആലപ്പുഴ 196, കോട്ടയം 694, ഇടുക്കി 241, എറണാകുളം 1490, തൃശൂർ 904, പാലക്കാട് 511, മലപ്പുറം 216, കോഴിക്കോട് 740, വയനാട് 128, കണ്ണൂർ 219, കാസർഗോഡ് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,68,383 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,44,206 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

TAGS :

Next Story