മൂന്നാറിൽ വന്യജീവി ആക്രമണത്തിൽ പശു ചത്തു: ആക്രമിച്ചത് കടുവയെന്ന് നാട്ടുകാർ
ഒരാഴ്ചക്കിടെ മൂന്ന് കന്നുകാലികളാണ് പ്രദേശത്ത് ചത്തത്
ഇടുക്കി: ഇടുക്കി മൂന്നാറിൽ വന്യജീവി ആക്രമണത്തിൽ പശു ചത്തു. പെരിയവരെ എസ്റ്റേറ്റ് ആനമുടി ഡിവിഷനിൽ മാരീച്ചാമിയുടെ പശുവാണ് ചത്തത്. പശുവിനെ ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ഒരാഴ്ചക്കിടെ മൂന്ന് കന്നുകാലികളാണ് പ്രദേശത്ത് ചത്തത്. കടുവയാണോ പശുവിനെ ആക്രമിച്ചത് എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എന്നാൽ മൂന്നാറിൽ മുമ്പ് കടുവ വളർത്തു മൃഗങ്ങളെ കൊന്നിട്ടുള്ളതിനാൽ കടുവ തന്നെയാകാമെന്നാണ് വനം വകുപ്പിന്റെയും നിഗമനം. എസ്റ്റേറ്റ് മേഖലയിൽ കടുവയുടെ സാന്നിധ്യം പതിവാണെന്നും കന്നുകാലികൾ കൊല്ലപ്പെടാറുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. നൂറിലധികം വന്യമൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.
വന്യജീവി ആക്രമണം പതിവായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുമ്പെങ്ങുമില്ലാത്ത വിധം ഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷമായതിനാലാണ് മൂന്നാറിൽ വന്യജീവി ആക്രമണത്തിൽ പശു കൊല്ലപ്പെട്ടത്.
Adjust Story Font
16