Quantcast

മാട്ടുപ്പെട്ടിയിൽ നിന്നെത്തിച്ച പശുക്കൾ കുട്ടിക്കർഷകർക്ക് കൈമാറി

കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് പുതുവർഷപ്പുലരിയിലാണ് കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ ചത്തത്

MediaOne Logo

Web Desk

  • Updated:

    2024-01-16 04:53:27.0

Published:

16 Jan 2024 4:18 AM GMT

IDUKII, THODUPUZHA, COW DEATH
X

ധനസഹായവും കൈമാറുന്നു

തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി. ഇൻഷുറൻസ് പരിരക്ഷയോടെ മാട്ടുപ്പെട്ടി കെ.എൽ.ഡി ബോർഡിൽ നിന്നെത്തിച്ച അഞ്ച് പശുക്കളെയാണ് നൽകിയത്.

ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ഒരു മാസത്തെ കാലിത്തീറ്റയും നൽകി. ഇതിനൊപ്പം മിൽമയുടെ 45000 രൂപയുടെ ധനസഹായവും കൈമാറി.

കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് പുതുവർഷപ്പുലരിയിലാണ് കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ ചത്തത്.പിതാവിന്റെ മരണശേഷം 22 പശുക്കളുള്ള ഫാമായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം.മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ മാത്യുവിന് ചലച്ചിത്ര- രാഷ്ട്രീയ - സാമൂഹിക- വ്യവസായ മേഖലകളിലുള്ളവരുടെ സഹായവും ലഭിച്ചിരുന്നു.

കപ്പത്തോടിൽനിന്നുള്ള വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചയാളാണ് മാത്യു.






TAGS :

Next Story