കുടിവെള്ള പ്രതിസന്ധി: തൃശൂർ അന്തിക്കാട് പടിയം വില്ലേജിൽ വെള്ളമെത്തിക്കുമെന്ന് സി.പി ട്രസ്റ്റ്

കുടിവെള്ള പ്രതിസന്ധി: തൃശൂർ അന്തിക്കാട് പടിയം വില്ലേജിൽ വെള്ളമെത്തിക്കുമെന്ന് സി.പി ട്രസ്റ്റ്

പ്രദേശത്ത് സ്വാഭാവികമായി കുടിവെള്ളം ലഭിക്കുന്നത് വരെ വെള്ളമെത്തിക്കുമെന്നും സി.പി ട്രസ്റ്റ് ഭാരവാഹി നൗഷാദ് മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    8 Feb 2023 7:31 AM

Drinking Shortage- Thrissur
X

തൃശൂർ അന്തിക്കാട് പടിയം വില്ലേജിലെ നാട്ടുകാര്‍

തൃശൂര്‍: കുടിവെള്ള പ്രതിസന്ധിയുള്ള തൃശൂർ അന്തിക്കാട് പടിയം വില്ലേജിലെ നാല് വാർഡുകളിൽ കുടിവെള്ളം എത്തിക്കുമെന്ന് തൃപ്രയാര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.പി ട്രസ്റ്റ് .

കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ നാളെ രാവിലെ തന്നെ തുടങ്ങും. പ്രദേശത്ത് സ്വാഭാവികമായി കുടിവെള്ളം ലഭിക്കുന്നത് വരെ വെള്ളമെത്തിക്കുമെന്നും സി.പി ട്രസ്റ്റ് ഭാരവാഹി നൗഷാദ് മീഡിയവണിനോട് പറഞ്ഞു. തൃശൂർ അന്തിക്കാട് പടിയം വില്ലേജിലെ കുടിവെള്ള പ്രശ്നം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

10 മാസമായി കരുവന്നൂർ പുഴയിൽ നിന്ന് വരുന്ന വെള്ളം കിട്ടിയാൽ കിട്ടി എന്ന അവസ്ഥയിലായിരുന്നു ഇവിടെയുള്ള രണ്ടായിരത്തോളം കുടുംബങ്ങൾ. വെള്ളമില്ലാത്തത് കൊണ്ട് ആളുകൾ പലായനം ചെയ്ത് തുടങ്ങിയിരുന്നു.

Watch Video Report


TAGS :

Next Story