Quantcast

നെല്ല് സംഭരിക്കാൻ സ്വകാര്യമേഖലയെ ആശ്രയിക്കുന്നത് വലിയ വെല്ലുവിളി; നെല്ല് സംഭരണത്തിൽ സർക്കാരിനെതിരെ സി.പി.ഐ

സർക്കാർ ഉടമസ്ഥതയിൽ കൂടുതൽ റൈസ് മില്ലുകൾ ആരംഭിക്കണമെന്നും സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു

MediaOne Logo

Web Desk

  • Updated:

    2023-02-24 04:42:43.0

Published:

24 Feb 2023 4:38 AM GMT

private sector ,procure rice , CPI , government, rice procurement,
X

കോട്ടയം: നെല്ല് സംഭരണത്തിൽ സർക്കാരിനെതിരെ സിപിഐ. നെല്ല് സംഭരിക്കാൻ സ്വകാര്യമേഖലയെ ആശ്രയിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും സ്വകാര്യ മില്ലുടമകളുടെ തിട്ടൂരത്തിന് വഴങ്ങിയാണ് നെല്ല് സംഭരിക്കുന്നത്. ഈക്കാര്യത്തിൽ സർക്കാർ ഇച്ഛാശക്തിയോടെ പെരുമാറണം. സർക്കാർ ഉടമസ്ഥതയിൽ കൂടുതൽ റൈസ് മില്ലുകൾ ആരംഭിക്കണമെന്നും സിപിഐ കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു.

മുല്ലക്കര രത്നാകരൻ കൃഷി മന്ത്രിയായിരുന്നപ്പോൾ ശക്തമായ നടപടികൾ എടുത്തിരുന്നെന്നും മാതൃക പരമായ നിലപാടാണ് അന്ന് എടുത്തതെങ്കിൽ പിന്നീട് വന്ന സർക്കാരുകൾ ഇതിൽ ഇടപെടാൻ ശ്രമിച്ചില്ലെന്നും ബിനു കുറ്റപ്പെടുത്തി. കൃഷി വകുപ്പ് വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും ആയിരക്കണക്കിന് കർഷകരുടെ കണ്ണീരൊപ്പാൻ തയാറാകണം. പ്രായോഗികമായി സർക്കാർ പഠനം നടത്താൻ തയ്യാറാകണമെന്നും ഓയിൽ പാം ഇന്ത്യയുടെ പഠനവും ഇതിനായി ഉപയോഗിക്കണമെന്നും ബിനു കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ വൻ തട്ടിപ്പ് നടത്തുന്നതായി വിജിലൻസിന്റെ കണ്ടെത്തിയിരുന്നു .ഇടനിലക്കാരായി നിൽക്കുന്നവർ കർഷകരിൽ നിന്നും കിഴിവായി വാങ്ങുന്ന നെല്ല് സപ്ലൈകോയിൽ തന്നെ നല്കിയാണ് പണം തട്ടിയത്.

ഇതിനായി കൃഷി ചെയ്യാത്ത സ്ഥങ്ങളിലും കൃഷി നടക്കുന്നതായി രേഖകൾ ഉണ്ടാക്കിയിരുന്നു. ഓപ്പറേഷൻ ബൗൾ എന്ന പേരിൽ നടത്തിയ പരിശോധനയിലായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കേരളത്തിൽ കൃഷി ചെയ്യുന്ന അരി മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ച് വിൽക്കുന്നതായും കണ്ടെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വില കുറഞ്ഞ അരി വാങ്ങി മായം ചേർത്ത് സംസ്ഥാനത്ത് വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story