Quantcast

ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം; എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.ഐ അംഗങ്ങള്‍

ബാങ്കിന്‍റെ ഉടമസ്‌ഥതയിലുള്ള റിസോർട്ടിന്‍റെ നിർമാണത്തിലും പെട്രോൾ പമ്പിന്‍റെ നിർമാണത്തിലും അഴിമതി നടന്നതായും ആരോപണമുണ്ട്

MediaOne Logo

Web Desk

  • Published:

    24 Aug 2021 7:04 AM GMT

ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം; എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ സി.പി.ഐ അംഗങ്ങള്‍
X

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ സി.പി.ഐ മെമ്പര്‍മാര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്ക് ക്രമവിരുദ്ധമായി വായ്പകൾ നൽകി, വ്യാജപട്ടയത്തിന്മേലും ഇല്ലാത്ത പദ്ധതികളുടെ പേരിലും വൻ തുക വായ്‌പ അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബാങ്കിന്‍റെ ഭരണസമിതിയിലെ സി.പി.ഐ അംഗങ്ങൾ ഉന്നയിക്കുന്നത്. ബാങ്കിന്‍റെ ഉടമസ്‌ഥതയിലുള്ള റിസോർട്ടിന്‍റെ നിർമാണത്തിലും പെട്രോൾ പമ്പിന്‍റെ നിർമാണത്തിലും അഴിമതി നടന്നതായും ആരോപണമുണ്ട്. ആരോപണങ്ങളിൽ വിശദീകരണം തേടി സി.പി. ഐ മെമ്പർമാർ നൽകിയ കത്തിന് ബാങ്ക് സെക്രട്ടറി ഇതുവരെ മറുപടി നൽകിയിട്ടില്ല.

ബാങ്ക് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിൽ മറ്റൊരു പരാതിയും ഉണ്ട്. 13 അംഗ എല്‍.ഡി.എഫ് ഭരണ സമിതിയിലെ സി.പി.ഐ പ്രതിനിധികളായ മൂന്ന് പേരാണ് പരാതികൾ പരസ്യമാക്കി രംഗത്തെത്തിയത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് പ്രസിഡന്‍റ് അളകർസ്വാമി പ്രതികരിച്ചു. ഓഡിറ്റ് നടപടികൾ പൂർത്തിയാകുമ്പോൾ സംശയങ്ങൾ ദൂരീകരിക്കപ്പെടുമെന്നും സി.പി.എം പ്രതിനിധിയായ ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു. വിഷയം രാഷ്ട്രീയ ആയുധമാക്കി പ്രത്യക്ഷ സമരം തുടങ്ങാനാണ് കോൺഗ്രസ് നീക്കം.



TAGS :

Next Story