Quantcast

ഡ്രൈ ഡേ ഇളവിലും കള്ളുഷാപ്പുകളുടെ ദൂരപരിധിയിലും കൂടുതൽ ചർച്ച വേണം; പുതിയ മദ്യനയത്തിൽ ഉടക്കുമായി സിപിഐ

കള്ള് ചെത്ത് മേഖലയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ സിപിഐ മന്ത്രിമാരും എതിർപ്പറിയിച്ചു

MediaOne Logo

Web Desk

  • Updated:

    19 Feb 2025 9:09 AM

Published:

19 Feb 2025 7:33 AM

cabinet meeting
X

തിരുവനന്തപുരം: വ്യവസ്ഥകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതോടെ പുതിയ മദ്യനയം പരിഗണിക്കുന്നത് മന്ത്രിസഭായോഗം മാറ്റി. ഒന്നാം തിയതി മദ്യം വിളമ്പാന്‍ ടൂറിസം കേന്ദ്രങ്ങളിൽ ഇളവ് നൽകുന്നതിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം മന്ത്രിസഭായോഗത്തിൽ ഉയർന്നു. കള്ള് ചെത്ത് മേഖലയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ സിപിഐ മന്ത്രിമാരും എതിർപ്പറിയിച്ചു.

2024- 25 മദ്യനയമാണ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയിലേക്ക് വന്നത്. എന്നാൽ മദ്യനയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ സിപിഐയുടെ മന്ത്രിമാർ അടക്കം മുന്നോട്ടുവച്ചു. ടൂറിസം മേഖലയിൽ കൂടുതൽ ഇളവ് നൽകുന്നതായിരുന്നു മദ്യനയം. ഫോർസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒന്നാം തിയതി മദ്യം വിളമ്പാം. ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികൾ, സെമിനാറുകൾ എന്നിവയുണ്ടെങ്കിൽ മാത്രം മദ്യം വിളമ്പാൻ അനുമതി നൽകാം. ഇതിനായി പ്രത്യേകം പണമടച്ച് ലൈസൻസ് നേടണം.

ഈ വ്യവസ്ഥകളില്‍ മന്ത്രിസഭാ യോഗത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടായി. കള്ള് ചത്ത് വ്യവസായവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ എതിർപ്പറയിച്ചു. കള്ള് ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കണം എന്ന് ആവശ്യം നേരത്തെ ഉയർന്നുവന്നിരുന്നു. ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തി വേഗത്തിൽ മന്ത്രിസഭയുടെ പരിഗണയിലേക്ക് മദ്യനയം കൊണ്ടുവരാനാണ് തീരുമാനം.



TAGS :

Next Story