ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് സിപിഐ
സമരത്തിന് പിന്നിലുള്ളവർക്ക് രാഷ്ട്രീയമുണ്ടാകും. ആ രാഷ്ട്രീയത്തിന് നേട്ടം കൊയ്യാനുള്ള അവസരം ഉണ്ടാക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം വേഗം പരിഹരിക്കണമെന്ന് സിപിഐ. ആശവർക്കർമാരുടെ സമരം തെറ്റാണെന്ന് ആർക്കും പറയാൻ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.
ആശാ വർക്കർമാരുടെ സമരത്തിന് രാഷ്ട്രീയ മാനം കൂടി കൈവരുന്ന ഘട്ടത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. സമരം വേഗം പരിഹരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആവശ്യം. സമരത്തിന് പിന്നിലുള്ളവരുടെ രാഷ്ട്രീയത്തിന് നേട്ടം കൊയ്യാനുള്ള അവസരം ഉണ്ടാക്കരുതെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു.
കേന്ദ്രത്തിനെതിരെ ആശമാർക്കൊപ്പം ഡൽഹിയിൽ എത്ര ദിവസം വേണമെങ്കിലും സമരം ചെയ്യാൻ തയ്യാറാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനുള്ള ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ മറുപടി
ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് ധനമന്ത്രിയും വ്യക്തമാക്കി.
Adjust Story Font
16