ഗവർണറെ തിരികെ വിളിക്കുന്നത് രാഷ്ട്രപതി പരിഗണിക്കണം: ഡി. രാജ
മോദി സർക്കാർ രാജ്യത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് പിന്തുടരുന്നതെന്ന് ഡി. രാജ ആരോപിച്ചു.
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കുന്നത് രാഷ്ട്രപതി പരിഗണിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ചെറിയ വിഷയങ്ങൾ ഗവർണർ പർവതീകരിക്കുകയാണ്. ബിജെപി- ആർഎസ്എസ് കൂട്ടുകെട്ടിനെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാർ രാജ്യത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് പിന്തുടരുന്നത്. ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നു. ഗവർണർ സ്ഥാനം രാഷ്ട്രീയവത്കരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ വിഷയം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്തിരുന്നുവെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു.
Next Story
Adjust Story Font
16