Quantcast

ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു

1956ൽ തന്നെ മാറ്റാവുന്നതായിരുന്നു. സമീപകാല സംഭവങ്ങൾ പുനർവിചിന്തനത്തിന് വഴിയൊരുക്കുന്നുവെന്നും ജനയുഗത്തിൽ എഴുതിയ ലേഖനത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2021-06-06 08:35:45.0

Published:

6 Jun 2021 8:31 AM GMT

ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു
X

ലക്ഷദ്വീപിനെ കേരളത്തിൻ്റെ ഭാഗമാക്കണമെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു. 1956ൽ തന്നെ മാറ്റാവുന്നതായിരുന്നു. സമീപകാല സംഭവങ്ങൾ പുനർവിചിന്തനത്തിന് വഴിയൊരുക്കുന്നുവെന്നും ജനയുഗത്തിൽ എഴുതിയ ലേഖനത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. മനുഷ്യരുടേയും മണ്ണിൻ്റെയും പ്രത്യേകത കേരളത്തിൻ്റെ ഭാഗമാക്കുന്നതിനെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം മുന്നോട്ടുവെക്കുന്നു.

1956ലെ സംസ്ഥാന പുനഃസംഘടനാ നിയമം നടപ്പിലാക്കുന്നതിനു തൊട്ടുമുൻപു വരെ ലക്ഷദ്വീപ് സമൂഹം മലബാറിന്റെ ഭാഗമായിരുന്നു. ചേര രാജാക്കന്മാരുടെയും തുടർന്ന് ചോള രാജാക്കന്മാരുടെയും അധികാരത്തിലിരുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപിലെ മനുഷ്യരുടെയും മണ്ണിന്റെയും പ്രത്യേകതകളും ദ്വീപിന്റെ പൂർവകാല ചരിത്രവും ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെ സാധൂകരിക്കുന്നു.

ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നിയമ നിർമ്മാണത്തിന് കേന്ദ്ര ഗവൺമെന്റും പാർലമെന്റും തയ്യാറാവണമെന്നും പ്രകാശ് ബാബു എഴുതുന്നു. ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ അശാന്തിയുടെയും ആശങ്കയുടെയും ഭയപ്പാടിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് എവിടെയും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നത്. ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമായി നിലനിന്നാൽ ഇതുതന്നെ അവിടെയും സംഭവിക്കുമെന്നും പ്രകാശ് ബാബു വ്യക്തമാക്കുന്നു.

അതേസമയം ലക്ഷദ്വീപില്‍ ഭരണകൂടം കൊണ്ടു വരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐ.എ.എസ് , ഐപിഎസ് ഉദ്യോഗസ്ഥരും, വിവിധ രാജ്യങ്ങളിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിമാരും രംഗത്ത് എത്തി. കേന്ദ്ര മന്ത്രാലങ്ങളിലെ മുന്‍ സെക്രട്ടറിമാര്‍ , വിവിധ സംസ്ഥാനങ്ങളിലെ മുന്‍ ചീഫ് സെക്രട്ടറിമാര്‍ തുടങ്ങി ഭരണ തലത്തിലെ 84 പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

TAGS :

Next Story