Quantcast

മരം കൊള്ള വിവാദത്തിൽ പ്രതിരോധത്തിലായി സിപിഐ; റവന്യൂമന്തിയെ എം.എന്‍ സ്മാരകത്തിലേക്ക് വിളിപ്പിച്ചു

വനം റവന്യു വകുപ്പുകള്‍ കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഐയുടെ പക്കലുള്ള വകുപ്പുകളായിരുന്നു

MediaOne Logo

Web Desk

  • Published:

    14 Jun 2021 10:43 AM GMT

മരം കൊള്ള വിവാദത്തിൽ പ്രതിരോധത്തിലായി സിപിഐ; റവന്യൂമന്തിയെ   എം.എന്‍ സ്മാരകത്തിലേക്ക് വിളിപ്പിച്ചു
X

സംസ്ഥാനത്തെ മരം കൊള്ള വിവാദത്തില്‍ പ്രതിരോധത്തിലായ സിപിഐ, മന്ത്രി കെ രാജനെ എംഎന്‍ സ്മാരകത്തിലേക്ക് വിളിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ രാജനും എംഎന്‍ സ്മാരകത്തില്‍ വിഷയം ചർച്ച ചെയ്യുകയാണ്. യോഗത്തിലേക്ക് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ വിളിച്ചുവരുത്തി.

വനം റവന്യു വകുപ്പുകള്‍ കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഐയുടെ പക്കലുള്ള വകുപ്പുകളായിരുന്നു. എന്നിട്ടും നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. ഇതിന്‍റെ തുടര്‍ച്ചയായാണ് മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും നിലവിലെ മന്ത്രി കെ രാജനെയും കാനം രാജേന്ദ്രന്‍ എം.എന്‍. സ്മാരകത്തിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നത്.

TAGS :

Next Story