Quantcast

പൂരം കലക്കിയവരെ വെള്ളപൂശാൻ ശ്രമം; അന്വേഷണ റിപ്പോർട്ട് വൈകിയതിൽ സംശയം പ്രകടിപ്പിച്ച് സിപിഐ മുഖപത്രം

പൂരം കലക്കിയതുമായി ബന്ധപ്പെട്ട വസ്തുതകളെ പൂർണമായും പുറത്തുകൊണ്ടുവരാൻ അജിത് കുമാർ വിസമ്മതിക്കുകയാണെന്നും മുഖപ്രസം​ഗം

MediaOne Logo

Web Desk

  • Updated:

    2024-09-24 03:20:41.0

Published:

24 Sep 2024 3:10 AM GMT

പൂരം കലക്കിയവരെ വെള്ളപൂശാൻ ശ്രമം; അന്വേഷണ റിപ്പോർട്ട് വൈകിയതിൽ സംശയം പ്രകടിപ്പിച്ച് സിപിഐ മുഖപത്രം
X

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് വൈകിയതിൽ സംശയം പ്രകടിപ്പിച്ച് സിപിഐ മുഖപത്രം ജനയുഗം. പൂരം കലക്കിയവരെ റിപ്പോർട്ടിൽ വെള്ളപൂശാൻ ശ്രമിച്ചുവെന്ന ​ഗുരുതരമായ ആരോപണമാണ് മുഖപ്രസം​ഗത്തിലൂടെ ജനയുഗം മുന്നോട്ടുവെക്കുന്നത്.

പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിലുണ്ടെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട വസ്തുതകളെ പൂർണമായും പുറത്തുകൊണ്ടുവരാൻ അദ്ദേഹം വിസമ്മതിക്കുകയാണെന്നും ജനയു​​ഗത്തിന്റെ മുഖപ്രസം​ഗത്തിലൂടെ പറയുന്നു. പൂരം അലങ്കോലപ്പെടുന്ന സമയത്ത് എഡിജിപി പൊലീസ് അക്കാദമിയിൽ ഉണ്ടായിട്ടും അദ്ദേഹം വിഷയത്തിൽ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും സിപിഐ മുഖപത്രം ആരോപിക്കുന്നുണ്ട്.

കുറ്റങ്ങൾ മുഴുവൻ കമ്മീഷണറിൽ മാത്രം ചാരുന്നത് സംശയകരമാണെന്നും സുരേഷ് ഗോപിയും സംഘപരിവാർ നേതാക്കളും സ്ഥലത്തെത്തി ചർച്ചകൾ ആരംഭിച്ചത് ആസൂത്രിതമാണെന്നും ആരോപണമുണ്ട്. അതേസമയം പൂരം അലങ്കോലപെട്ടപ്പോൾ റവന്യൂ മന്ത്രി ഉളപ്പെടെയുള്ളവർക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ലെന്നും സിപിഐ മുഖപത്രത്തിന്റെ മുഖപ്രസം​ഗത്തിൽ പരാമർശിച്ചിട്ടുണ്ട്.

പൂരത്തിന്റെ ചുമതല ഒരു ജൂനിയർ ഉദ്യോഗസ്ഥന് മാത്രം ഉള്ളതായിരുന്നില്ല. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പൂര ദിവസം തൃശൂരിൽ ഉണ്ടായിരുന്നു. പലകാര്യങ്ങളിലും അജിത് കുമാർ നിർണായക തീരുമാനങ്ങൾ എടുത്തു. പത്രത്തിൽ പറയുന്നു. സംഭവത്തിൽ‌ ഉന്നത ഉദ്യോഗസ്ഥർ ഉണ്ടാക്കിയ കാലവിളമ്പം അസ്വാഭാവികവും ആസൂത്രിതവുമാണെന്നും അഭൂത പൂർവ്വമായ കാലതാമസത്തിന്റെ കാര്യകാരണങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുതായും ജനയു​ഗം മുഖപ്രസം​ഗത്തിലൂടെ പറയുന്നുണ്ട്.

TAGS :

Next Story