മാവേലിക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.എ അരുൺകുമാറിന്റെ പേര് നിർദേശിച്ച് സി.പി.ഐ ജില്ലാ കൗൺസിൽ
സംസ്ഥാന കൗൺസിലാണ് സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കുക.
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.എ അരുൺകുമാറിന്റെ പേര് നിർദേശിച്ച് സി.പി.ഐ ജില്ലാ കൗൺസിൽ. ജില്ലാ എക്‌സിക്യൂട്ടീവും കൗൺസിലും അംഗീകരിച്ച പേരുകളിൽ ഒന്നാമതുള്ളത് അരുൺ കുമാറിന്റെ പേരാണ്.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്നതാണ് മാവേലിക്കര പാർലമെന്റ് മണ്ഡലം. സംസ്ഥാന നേതൃത്വം മാവേലിക്കരയിൽ പരിഗണിക്കുന്ന പേര് അരുൺകുമാറിന്റേതാണ്. എന്നാൽ കോട്ടയം, കൊല്ലം ജില്ലാ കമ്മിറ്റികൾ അരുൺ കുമാറിന്റെ പേര് നിർദേശിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കൗൺസിൽ അരുൺ കുമാറിനെ പിന്തുണച്ചത്. അരുൺ കുമാറിന് പുറമെ ജില്ലാ കമ്മിറ്റി അംഗം എം.സി സിദ്ധാർഥൻ, എ.ഐ.വൈ.എഫ് നേതാവ് എം. സന്തോഷ്‌കുമാർ എന്നിവരുടെ പേരുകളും ജില്ലാ കമ്മറ്റി നിർദേശിച്ച പട്ടികയിലുണ്ട്.
Next Story
Adjust Story Font
16