ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ
ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടുമെന്നാണ് സൂചന.
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി. ഇ.പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് സി.പി.ഐ വിലയിരത്തൽ. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടുമെന്നാണ് സൂചന. സി.പി.ഐ ആവശ്യപ്പെടും.
അതേസമയം ഇ.പി വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തയ്യാറായില്ല. ഇ.പി ജയരാജൻ തന്നെ വിശദീകരിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതികരിച്ച് വഷളാക്കേണ്ടെന്നാണ് സി.പി.എം തീരുമാനം. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇ.പി കുറ്റസമ്മതം നടത്തിയത് മുന്നണിയുടെ വിശ്വാസ്യത തകർക്കുന്നതായി എന്നാണ് സി.പി.ഐ വിലയിരുത്തൽ.
വിഷയത്തിൽ സി.പി.ഐ നേതൃത്വം ഇതുവരെ സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ല. സി.പി.എം എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കിയ ശേഷമായിരിക്കും സി.പി.ഐയുടെ തുടർനടപടി. സി.പി.എം നടപടിയൊന്നും എടുത്തില്ലെങ്കിൽ പാർട്ടി നേതൃത്വത്തിന് കത്ത് നൽകുന്നതിനെ കുറിച്ച് സി.പി.ഐ നേതൃത്വം ആലോചിക്കുന്നുണ്ട്.
Adjust Story Font
16