Quantcast

പൊലീസിനെ ആഭ്യന്തരവകുപ്പ് കയറൂരി വിട്ടിരിക്കുന്നു; സി.പി.ഐ പാലക്കാട് സമ്മേളനത്തിൽ വിമർശനം

ഒരു സി.ഐ ഭക്ഷ്യ മന്ത്രിയോട് അഹങ്കാരത്തോടെ സംസാരിച്ചത് ഇതിന് തെളിവാണ്

MediaOne Logo

Web Desk

  • Published:

    25 Aug 2022 3:03 AM GMT

പൊലീസിനെ ആഭ്യന്തരവകുപ്പ് കയറൂരി വിട്ടിരിക്കുന്നു; സി.പി.ഐ പാലക്കാട് സമ്മേളനത്തിൽ വിമർശനം
X

പാലക്കാട്: ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. പൊലീസിനെ ആഭ്യന്തരവകുപ്പ് കയറൂരി വിട്ടിരിക്കുകയാണ്. ഒരു സി.ഐ ഭക്ഷ്യ മന്ത്രിയോട് അഹങ്കാരത്തോടെ സംസാരിച്ചത് ഇതിന് തെളിവാണ്. പൊലീസിന്‍റെ പ്രവർത്തനം മാതൃകാപരമല്ലെങ്കിൽ സർക്കാരിനും മുന്നണിക്കും അപമാനമുണ്ടാക്കുമെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ മേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നു.

എന്തും ചെയ്താലും ഒരു കുഴപ്പവുമില്ലെന്നാണ് പല ഉദ്യോഗസ്ഥരുടെയും ധാരണ. സർക്കാരിനെതിരെ ബോധപൂർവ്വം ചില പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുകയാണെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

അതേസമയം സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊടിമര ജാഥയാണ് ഇന്ന് നടക്കുക. ഏലൂരിൽ നടക്കുന്ന സമ്മേളനം 27ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്‍റെ പ്രവർത്തനം ഉൾപ്പെടെ വിലയിരുത്തുന്ന സമ്മേളനത്തിൽ പുതിയ ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി പി. രാജുവിന്‍റെ പ്രായപരിധി കഴിഞ്ഞതിനാൽ അദ്ദേഹത്തിന് വീണ്ടും നറുക്ക് വീഴില്ല. വൈപ്പിനിൽ സി.പി.ഐ ഓഫീസ് സി.പി.എം പ്രവർത്തകർ അടിച്ചു തകർത്ത സംഭവവും ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും. വിവിധ ജാഥകൾ, സാംസ്കാരിക സമ്മേളനം, സെമിനാറുകൾ, എന്നിവയും സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story