വയനാട്ടിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് സിപിഐ
''സിപിഐയെ സിപിഎം തഴഞ്ഞു എന്ന ടി. സിദ്ദീഖിന്റെ വാക്കുകൾക്ക് മറുപടിയില്ല''
സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു- സത്യന്‍ മൊകേരി
കല്‍പറ്റ: വയനാട് മണ്ഡലത്തിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു.
അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജനങ്ങളിൽ നിസംഗതയുണ്ടായി. സിപിഐയെ സിപിഎം തഴഞ്ഞു എന്ന ടി. സിദ്ദീഖിന്റെ വാക്കുകൾക്ക് മറുപടിയില്ല. തെരഞ്ഞെടുപ്പിൽ മിഷനറി പൂർണ്ണമായും ചലിപ്പിച്ചത് സിപിഎമ്മാണെന്നും മണ്ഡലത്തിൽ യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകൾ കുറഞ്ഞിട്ടുണ്ടെന്നും ഇ.ജെ. ബാബു മീഡിയവണിനോട് പറഞ്ഞു.
അതേസമയം വയനാട്ടിൽ ഇടതു കേന്ദ്രങ്ങളിൽ വോട്ടുചേർന്നത് പരിശോധിക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ പറഞ്ഞു. പോളിങ് ശതമാനം കുറഞ്ഞത് ഇടതുപക്ഷത്തെയും ബാധിച്ചു. സിപിഎം സഹകരിച്ചില്ല എന്ന ആക്ഷേപം സിപിഐക്ക് പോലും ഇല്ല. പാർട്ടി വോട്ടുകൾ പോൾ ചെയ്യപ്പെട്ടില്ല എന്നത് സ്വയം വിമർശനാത്മകമായി പരിശോധിക്കുമെന്നും സി.കെ.ശശീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
Watch Video Report
Adjust Story Font
16