Quantcast

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്

ഡൽഹി സമരവും ഗവർണറുടെ ഇടപെടലുകളും ചര്‍ച്ചയാകും

MediaOne Logo

Web Desk

  • Published:

    28 Jan 2024 1:22 AM GMT

cpm
X

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡൽഹി സമരവും ഗവർണറുടെ ഇടപെടലുകളും യോഗത്തിൽ ചര്‍ച്ചയാകും. മൂന്ന്ദിവസത്തെ യോഗം വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിലാണ് നടക്കുന്നത്.

ദേശീയ - അന്തർദേശീയ വിഷയങ്ങളാണ് സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി പ്രധാനമായും ചർച്ച ചെയ്യുന്നത്. എന്നാൽ, പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തേക്ക് കേന്ദ്ര കമ്മിറ്റി യോഗം വരുമ്പോൾ അതിലേക്ക് മാത്രം ചർച്ചകൾ ഒതുക്കാൻ സി.പി.എമ്മിന് കഴിയില്ല.

ഗവർണർ - സർക്കാർ പോര്, എക്സാലോജിക്കുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ അടക്കം പരിഗണനക്ക് വരാൻ സാധ്യതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. സഖ്യ ചര്‍ച്ചകളും സീറ്റ് ധാരണകളും ദേശീയ-സംസ്ഥാന തലങ്ങളിൽ എടുക്കേണ്ട നയസമീപനങ്ങളും സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് കൂടിയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

ഇൻഡ്യ മുന്നണിയിലെ അനിശ്ചിതത്വങ്ങളും ചർച്ചക്ക് വരും. ബീഹാറിൽ നിതീഷ് കുമാറിന്റെ നീക്കങ്ങളും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സി.പി.എമ്മിനൊപ്പം സഹകരിക്കാനില്ലെന്ന മമത ബാനർജിയുടെ നിലപാടും ചർച്ചയാകും. ഇതിൽ എല്ലാമുള്ള പാർട്ടിയുടെ നിയമപരമായ സമീപനങ്ങളും നിലപാടുകളും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയരും. ഫെബ്രുവരി എട്ടിന് സംസ്ഥാന സർക്കാർ നടത്തുന്ന ഡൽഹി പ്രക്ഷോഭം വിജയിപ്പിക്കാൻ ആവശ്യമായ ചർച്ചകളും യോഗത്തിൽ ഉണ്ടാകും.

Summary : CPM central committee meeting from today in Thiruvananthapuram

TAGS :

Next Story