ചിലയിടങ്ങളില്‍ ഘടകകക്ഷി സ്ഥാനാര്‍ഥികളില്‍ നിന്ന് പണം വാങ്ങി, ചിലര്‍ സ്ഥാനാര്‍ഥിത്വത്തിനായി ചരടുവലി നടത്തി: സിപിഎം റിപ്പോർട്ട്
സ്ഥാനാർഥിത്വം ലഭിക്കാൻ ശിപാര്‍ശ ചെയ്യിക്കുന്നവരും പാർട്ടിയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഘടകകക്ഷി സ്ഥാനാർഥികളിൽ നിന്ന് ചില നേതാക്കൾ പണം വാങ്ങിയെന്ന് സിപിഎം റിപ്പോർട്ട്. ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവരില്‍ നിന്ന് പണം വാങ്ങുന്നത് പാര്‍ട്ടി രീതിയല്ല എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ നടന്ന ജില്ലകളില്‍ പരിശോധിച്ച് തിരുത്തണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിലയിടങ്ങളിൽ ബൂര്‍ഷ്വാ പാർട്ടികളെ പോലെ സ്ഥാനാർഥിയാകാൻ വേണ്ടി ചില്‍ ചരടുവലികള്‍ നടത്തി. സ്ഥാനാർഥിത്വം ലഭിക്കാൻ ശിപാര്‍ശ ചെയ്യിക്കുന്നവരും പാർട്ടിയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൊന്നാനിയിലും കുറ്റ്യാടിയിലും നടന്ന സംഭവങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. മാധ്യമങ്ങളും എതിരാളികളും പാര്‍ട്ടിക്കെതിരെ ഈ സംഭവത്തെ ഉപയോഗിച്ചു. കുറ്റ്യാടിയില്‍ മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് എതിരെ വരെ പരാമര്‍ശങ്ങളുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പായി സോഷ്യല്‍ മീഡിയ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന സംഭവങ്ങളുണ്ടായി. തിരുത്തപ്പെടേണ്ട ദൌര്‍ബല്യങ്ങള്‍ എന്ന പേരിലാണ് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയപ്പോഴും 140 മണ്ഡലങ്ങളിലെയും ജയപരാജയങ്ങൾ വിലയിരുത്തി സിപിഎം തെറ്റ് തിരുത്തുന്നു എന്നതാണ് ശ്രദ്ധേയം. ഈ മാസം ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങളിലൂടെ തിരുത്തൽ നടപടികൾ പൂർത്തിയാക്കി അടുത്ത പാലർമെന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നീങ്ങാനാണ് സിപിഎം നീക്കം.
Adjust Story Font
16