'പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്': മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ ആരോപണങ്ങളെ തള്ളി സിപിഎം
ആർഎസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ ആരോപണങ്ങളെ തള്ളി സിപിഎം. ആർഎസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവർണറെന്നും ആർഎസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
"പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി പറഞ്ഞിട്ടുണ്ട്. ഇതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്രസാങ്കേതിക വിദ്യയുപയോഗിച്ച് കാര്യങ്ങൾ പത്രസമ്മേളനം നടത്തി അവതരിപ്പിച്ചു എന്നതിനപ്പുറത്തേക്ക് ഒരു പുതിയ കാര്യവും ഗവർണർ പറഞ്ഞിട്ടില്ല. മുമ്പ് കണ്ടിട്ടുള്ള ദൃശ്യങ്ങളാണതൊക്കെ. എംബി രാഗേഷിനെതിരെ ഉയരുന്ന ആരോപണങ്ങളൊക്കെ ശുദ്ധ അസംബന്ധമാണ്. അതിലൊന്നും പ്രതികരിക്കേണ്ട ഒരു കാര്യവുമില്ല.
ഗവർണറെ ബഹുമാനിക്കുന്നയാളുകളാണ് ഞങ്ങൾ. എന്നാൽ ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കുമ്പോഴാണ് ആ ബഹുമാനമുണ്ടാകുന്നത്. അല്ലാതെ ഞാൻ പണ്ടേ ആർഎസ്എസ് ആണ്, ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം ആർഎസ്എസിന് വേണ്ടിയിട്ടാണെന്നൊക്കെ ആളുകൾക്ക് മനസ്സിലാകത്തക്ക രീതിയിൽ അവതരിപ്പിക്കുന്നതിനോട് വേറൊന്നും പറയാനില്ല". എം.വി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16