Quantcast

ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-01-26 18:51:57.0

Published:

26 Jan 2022 5:24 PM GMT

ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
X

ആലപ്പുഴ കലവൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ് ഷണ്മുഖൻ എന്നിവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

CPM activist hacked in Alappuzha Kalavoor

TAGS :

Next Story