'സിബിഐയുടെ ഗൂഢാലോചന വാദം പൊളിഞ്ഞു': പെരിയ ഇരട്ടകൊലപാതക കേസിൽ സിബിഐക്കെതിരെ സിപിഎം
സിബിഐ കോടതിയുടെ വിധി അന്തിമം അല്ലെന്ന് എൽഡിഎഫ് കൺവീനർ
കൊച്ചി: പെരിയ ഇരട്ടകൊലപാതക്കേസിൽ സിബിഐക്കെതിരെ സിപിഎം. കേസിൽ സിപിഎം ഗൂഢാലോചന നടത്തിയെന്ന വാദം പൊളിഞ്ഞു. പാർട്ടിക്ക് കൊലപാതകവുമായി ബന്ധമില്ല. വിധി പരിശോധിച്ച് അപ്പീൽ നല്കണമോയെന്ന് തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. സിബിഐ കോടതിയുടെ വിധി അന്തിമം അല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്റെ പ്രതികരണം.
"സിബിഐ ആദ്യം മുതൽ ശ്രമിച്ചത് സിപിഎം ഗൂഢാലോചന നടത്തി, അതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നുവെന്ന് വരുത്തി തീർക്കാനാണ്. ഞങ്ങൾ അത് അന്നേ നിഷേധിച്ചതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോട് സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാനായിരുന്നു ശ്രമം," എംവി ഗോവിന്ദൻ വ്യക്തമാക്കി. സിബിഐയുടെ ഗൂഢാലോചന വാദം പൊളിഞ്ഞു. സിബിഐ അടക്കം വന്ന് കൂടുതൽ പേരെ പ്രതിചേർത്തു. പാർട്ടിയെ കളങ്കപ്പെടുത്താനായിരുന്നു അത്തരത്തിലുള്ള നീക്കമെന്ന് എൽഡിഎഫ് കൺവീനർ ചൂണ്ടിക്കാട്ടി.
Adjust Story Font
16