എസ്എഫ്‌ഐ തിരുത്തണമെന്ന് സിപിഎം നേതൃത്വം; പാർട്ടി അംഗങ്ങളായ എസ്എഫ്‌ഐക്കാരോട് വിശദീകരണം തേടും
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. എസ്എഫ്‌ഐ പ്രവർത്തകരുടെ നടപടി കിരാതമായ തെമ്മാടിത്തരമാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിച്ചതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. എസ്എഫ്‌ഐ തിരുത്തണമെന്ന നിലപാടിലാണ് സിപിഎം. പാർട്ടി അംഗങ്ങളായ എസ്എഫ്‌ഐക്കാരോട് വിശദീകരണം തേടാനും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കാനും സിപിഎം തീരുമാനിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. എസ്എഫ്‌ഐ പ്രവർത്തകരുടെ നടപടി കിരാതമായ തെമ്മാടിത്തരമാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. തിരിച്ചടിക്കാൻ കഴിവുള്ള പാർട്ടിയാണ് കോൺഗ്രസെന്നും തിരിച്ചടിക്കേണ്ടടത്ത് തിരിച്ചടിക്കുമെന്നും തങ്ങളുടെ സംയമനം ദൗർബല്യമായി കാണരുതെന്നും സുധാകരൻ പറഞ്ഞു.
എസ്എഫ്‌ഐ അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. തെറ്റായ പ്രവണതയാണ് നടന്നതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിതെന്നും എന്നാൽ അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16