'ഗവർണറുടെ ധിക്കാരം'; സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനെതിരെ സിപിഎം
കോടതി വിധിയുടെ ലംഘനമാണ് ഗവർണർ നടത്തിയതെന്നും നിയമപരമായി നേരിടുമെന്നും സിപിഎം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും ഗവർണർ ചട്ടം ലംഘിച്ചാണ് വിസിമാരെ നിയമിച്ചതെന്ന് സിപിഎം. കോടതിവിധി ലംഘിച്ച് ഗവർണർ നിയമനം നടത്തിയത് ധിക്കാരമാണെന്നും സർക്കാർ കൊടുത്ത പട്ടിക ഗവർണർ അംഗീകരിച്ചില്ലെന്നുമാണ് വിമർശനം.
ഹൈക്കോടതി വിധിയുടെ ലംഘനമാണ് ഗവർണർ നടത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ, തൊഴിൽ മേഖലയെ ഗവർണർ പരിഹസിക്കുന്നു. ഗവർണറുടെ നടപടിയിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്നും സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിസി നിയമനത്തിനുള്ള സർക്കാർ പാനൽ വെട്ടിയ ഗവർണറുടെ നടപടി ഹൈക്കോടതി വിധിക്കും സർവകലാശാല ആക്ടിനും വിരുദ്ധമാണെന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ വിമർശനം. സർക്കാരുമായി ചർച്ച നടത്താതെ ഏകപക്ഷീയമായാണ് നിയമനം. വ്യവസ്ഥകൾക്ക് അപ്പുറത്തുകൂടി ചാൻസിലർ തീരുമാനമെടുക്കുന്നു. കേന്ദ്രസർക്കാരിന്റെ അജണ്ട നടപ്പാക്കുന്ന പണിയാണ് ചാൻസിലർ ചെയ്യുന്നത്. സർക്കാർ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16