ഗവർണർക്കെതിരെ എം.വി ഗോവിന്ദനും കാനവും: പിന്തുണച്ച് വി. മുരളീധരൻ
ഗവർണർ ആർഎസ്എസ് മേധാവിയെ സന്ദർശിച്ചത് എത്രത്തോളം തരം താഴുന്നുവെന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.
ഗവർണർ RSS സർ സംഘചാലകനെ സന്ദർശിച്ചത് എത്രത്തോളം തരം താഴുന്നുവെന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. എന്തും പറയാമെന്ന നിലയിൽ ഗവർണർ എത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.
വിവാദങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോകാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.ഇല്ലാത്ത അധികാരങ്ങൾ ഉണ്ട് എന്ന് ഭാവിച്ച് വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന നിയമങ്ങളെല്ലാം ഇപ്പോൾ ചോദ്യം ചെയ്യാം എന്ന നിലയിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് അപമാനമാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
എന്നാൽ ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം.ഗവർണർക്കെതിരെയുണ്ടായ വധശ്രമത്തിൽ പൊലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരമാണെന്ന് അദ്ദേഹം പറയുമ്പോൾ അതിന് മറുപടി പറയാനില്ലാത്തത് കൊണ്ട് ഗവർണറെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വി.മുരളീധരൻ പറഞ്ഞു.
Adjust Story Font
16